
വിക്സിറ്റു് ഭാരതു് 2047 സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ WhatsApp ചാനൽ പിന്തുടരുക: യുവത്വത്തിൻറെ ശബ്ദം
विकसित भारत@2047: युवाओं की आवाज के बारे में जानकारी प्राप्त करने के लिए व्हाट्सएप चैनल को फॉलो करें ।
ഇപ്പോൾ ഫോളോ ചെയ്യൂവികസിത് ഭാരത്@2047

കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകൻ, ധർമ്മേന്ദ്ര പ്രധാൻ ജി, രാജ്യത്തുടനീളം ഞങ്ങളോടൊപ്പം ചേർന്ന ഗവർണർമാർ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, സ്ത്രീകളേ, മാന്യരേ!
ഒരു വികസിത ഇന്ത്യയുടെ പ്രമേയങ്ങളെ സംബന്ധിച്ച് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട ഈ ശിൽപശാല സംഘടിപ്പിച്ചതിന് എല്ലാ ഗവർണർമാരെയും പ്രത്യേകം അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യത്തിൻ്റെ യുവശക്തിക്ക് ദിശാബോധം നൽകേണ്ട ഉത്തരവാദിത്തമുള്ള സുഹൃത്തുക്കളെ നിങ്ങൾ ഒരു വേദിയിൽ കൊണ്ടുവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വ്യക്തിയെ വികസിപ്പിക്കുക എന്നതാണ്, വ്യക്തിയുടെ വികസനത്തിലൂടെ മാത്രമേ രാഷ്ട്രം നിർമ്മിക്കപ്പെടുകയുള്ളൂ. ഇന്ത്യ ഇന്ന് നിലനിൽക്കുന്ന കാലഘട്ടത്തിൽ വ്യക്തിത്വ നിർമ്മാണം എന്ന പ്രചാരണത്തിന് അത്യധികം പ്രാധാന്യമുണ്ട്. വോയ്സ് ഓഫ് യൂത്ത് ശിൽപശാലയുടെ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
സുഹൃത്തുക്കളെ,
ചരിത്രം ഓരോ രാജ്യത്തിനും വികസന യാത്ര പലമടങ്ങായി മുന്നേറുന്ന ഒരു കാലഘട്ടം സമ്മാനിക്കുന്നു. ഇത് ഇന്ത്യയുടെ സുവർണ്ണകാലമാണ് (അമൃതകാലം). ഇന്ത്യയുടെ ചരിത്രത്തിൽ രാജ്യം ഒരു കുതിച്ചുചാട്ടം നടത്താൻ പോകുന്ന കാലഘട്ടമാണിത്. ഒരു നിശ്ചിത സമയത്ത് സമാനമായ കുതിച്ചുചാട്ടം നടത്തി സ്വയം വികസിച്ച അത്തരം നിരവധി രാജ്യങ്ങളുടെ ഉദാഹരണങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. അതുകൊണ്ടാണ് ഞാൻ പറയുന്നത്; ഇന്ത്യയ്ക്കും ഇതാണ് ശരിയായ സമയം. ഈ സുവർണ്ണ കാലഘട്ടത്തിലെ ഓരോ നിമിഷവും നാം പ്രയോജനപ്പെടുത്തണം; ഒരു നിമിഷം പോലും നാം പാഴാക്കരുത്.
മികച്ച ആശയങ്ങൾക്കുള്ള സമ്മാനങ്ങൾ
5 തീമാറ്റിക് ഏരിയകളിൽ ഓരോന്നിലും, മികച്ച ആശയങ്ങൾക്ക് 3 സമ്മാനങ്ങൾ നൽകും:

ഒന്നാം സമ്മാനം: രൂപ. 5 ലക്ഷം

രണ്ടാം സമ്മാനം: രൂപ. 3 ലക്ഷം

മൂന്നാം സമ്മാനം: രൂപ. 2 ലക്ഷം