ഗാലന്ററി അവാർഡ് ജേതാക്കളുടെ ധീരതയുടെയും ഈ ധീരരുടെ ജീവിത കഥകളുടെയും വിശദാംശങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും ദേശസ്നേഹത്തിന്റെ ചൈതന്യം വളർത്തുന്നതിനും പൗരബോധത്തിന്റെ മൂല്യങ്ങൾ അവരിൽ വളർത്തുന്നതിനും ലക്ഷ്യമിട്ട് 2021 ൽ ഗാലന്ററി അവാർഡ് പോർട്ടലിന് (GAP) കീഴിൽ പ്രോജക്ട് വീർ ഗാഥ സ്ഥാപിച്ചു.
ധീരത അവാർഡ് ജേതാക്കളെ അടിസ്ഥാനമാക്കി സർഗ്ഗാത്മക പ്രോജക്റ്റുകൾ / പ്രവർത്തനങ്ങൾ നടത്താൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു വേദി നൽകിക്കൊണ്ട് പ്രോജക്റ്റ് വീർ ഗാഥ ഈ മഹത്തായ ലക്ഷ്യത്തെ ആഴത്തിലാക്കി.
വീര് ഗാഥ എഡിഷന് -1 ന്റെ മികച്ച പ്രതികരണത്തിനും വിജയത്തിനും ശേഷം, വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് പ്രതിരോധ മന്ത്രാലയം ഇപ്പോള് പ്രോജക്ട് വീര് ഗാഥ 2.0 ആരംഭിക്കാന് തീരുമാനിച്ചു, ഇത് 2023 ജനുവരിയില് സമ്മാന വിതരണ ചടങ്ങോടെ സമാപിക്കും. കഴിഞ്ഞ പതിപ്പ് അനുസരിച്ച്, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ സ്കൂളുകൾക്കും പദ്ധതി തുറക്കും.