ODF പ്ലസ് അസറ്റ്സ് ഫോട്ടോഗ്രാഫി കാമ്പയിൻ

ആമുഖം

സ്വച്ഛ് ഭാരത് മിഷൻ-ഗ്രാമീൺ (SBMG) ൻ്റെ രണ്ടാം ഘട്ടത്തിന് കീഴിൽ ODF പ്ലസിൻ്റെ വിവിധ ഘടകങ്ങളിലും ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ആഘോഷത്തിലും ഉയർന്ന റെസല്യൂഷനുള്ള നല്ല നിലവാരമുള്ള ഫോട്ടോഗ്രാഫുകൾ പകർത്തുന്നതിനായി, ഡിപാർട്ട്മെൻ്റ് ഓഫ് ഡ്രിങ്കിങ്ങ് വാട്ടർ ആൻഡ് സാനിറ്റേഷൻ (DDWS), ജലശക്തി മന്ത്രാലയം, ഇന്ത്യാ ഗവൺമെൻ്റ് സ്വച്ഛത ഫോട്ടോസ് കാമ്പയിൻ സംഘടിപ്പിക്കുന്നു.

ഉയർന്ന റെസല്യൂഷനുള്ള നല്ല നിലവാരമുള്ള ഫോട്ടോഗ്രാഫുകൾ ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്തുകൊണ്ട് അവരുടെ ആശയങ്ങളും സർഗ്ഗാത്മകതയും പങ്കിടുന്നതിന് ഗ്രാമീണ പൗരന്മാരുടെ പങ്കാളിത്തത്തെ കാമ്പയിൻ പ്രോത്സാഹിപ്പിക്കും.

ODF പ്ലസിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനും ഗ്രാമീണ ഇന്ത്യയിൽ 'സമ്പൂർണ സ്വച്ഛത' ഉറപ്പാക്കുന്നതിനായി രണ്ടാം ഘട്ടത്തിൽ പറഞ്ഞിരിക്കുന്ന ആസ്തികൾക്ക് ഡിമാൻഡ് സൃഷ്ടിക്കുന്നതിനുമായി വിപുലമായ ഇൻഫർമേഷൻ, എഡ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ (IEC)പ്രവർത്തനമായി കാമ്പയിൻ പ്രവർത്തിക്കും.

പങ്കെടുക്കുന്നതിനുള്ള തീമുകളും അവാർഡ് വിശദാംശങ്ങളും

എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും വിപുലമായ പ്രചാരണം നൽകാനും ഈ കാമ്പയ്‌നിൽ ഇന്ത്യൻ പൗരന്മാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അഭ്യർത്ഥിക്കുന്നു. ഗ്രാമപഞ്ചായത്തുകൾക്ക് പതിനഞ്ചാം ധനകാര്യ കമ്മീഷൻ അല്ലെങ്കിൽ സ്വച്ഛ് ഭാരത് മിഷൻ റൂറൽ ഫേസ് 2.0 ൻ്റെ സ്റ്റേറ്റ് IEC ഫണ്ട് പ്രകാരം ലഭ്യമായ ഭരണനിർവ്വഹണ ഫണ്ട് ഉപയോഗിച്ച് ഉയർന്ന റെസല്യൂഷനോടുകൂടിയ നല്ല നിലവാരമുള്ള ഫോട്ടോഗ്രാഫുകൾ എടുക്കാനും അപ്‌ലോഡ് ചെയ്യാനും കഴിയും.

നിങ്ങൾക്ക് ഈ തീമുകളെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ, SBM പോർട്ടലും SBM മാർഗ്ഗനിർദ്ദേശങ്ങളും കാണുക

പങ്കെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

 1. എല്ലാ ഇന്ത്യൻ പൗരന്മാർക്കും മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ട്.
 2. 2023 ജൂലൈ 3 മുതൽ കാമ്പയിൻ ആരംഭിക്കും.
 3. ഉയർന്ന റെസല്യൂഷനുള്ള നല്ല നിലവാരമുള്ള ഫോട്ടോഗ്രാഫുകൾ, പെയിൻ്റ് ചെയ്ത ODF പ്ലസ് ഘടകവും SBM-G ബ്രാൻഡിംഗും ഒപ്പം അസറ്റിനോട് ചേർന്ന് നിൽക്കുന്ന പുഞ്ചിരിക്കുന്ന ഗുണഭോക്താവ് (കൾ) കാണിക്കുന്ന അസറ്റിൻ്റെ ഭംഗി പകർത്തണം.

പ്രധാന തീയതികൾ

മത്സരം തുടങ്ങുന്ന തീയതി: ജൂലൈ 3, 2023
മത്സരം അവസാനിക്കുന്ന തീയതി: 26th January, 2024

നിബന്ധനകളും വ്യവസ്ഥകളും

 1. സമർപ്പിച്ച എൻട്രികളുടെ പകർപ്പവകാശം DDWS-ന് ഉണ്ടായിരിക്കും, അതുവഴി അതിൻ്റെ പ്ലാറ്റ്‌ഫോമുകൾ (വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ എന്നിവയും മറ്റുള്ളവയും) ഭാവിയിൽ ഇടപെടലുകളോ അനുമതികളോ ഇല്ലാതെ ഉപയോഗിക്കാനാകും.
 2. സെലിബ്രിറ്റികളുടെ ഉപയോഗം ഉൾപ്പെടെയുള്ള ഗുണ നിലവാരമുള്ള ഫോട്ടോഗ്രാഫുകൾ എടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന നിയമപരമോ സാമ്പത്തികമോ ആയ എന്തെങ്കിലും പ്രത്യാഘാതങ്ങൾക്ക് DDWS ഉത്തരവാദിയായിരിക്കില്ല.
 3. ഫോട്ടോയുടെ ഒറിജിനാലിറ്റി സംബന്ധിച്ച ആധികാരികത/അവകാശവാദം പങ്കെടുക്കുന്നയാൾ സ്വയം സാക്ഷ്യപ്പെടുത്തേണ്ടതാണ്.
 4. പങ്കെടുക്കുന്നയാൾക്ക് ODF പ്ലസ് അസറ്റുകൾ ഉപയോഗിക്കുന്നത് പരിഗണിക്കാം.
 5. എൻട്രികളിൽ പങ്കെടുക്കുന്നവരുടെ പേര്, ബന്ധപ്പെടാനുള്ള നമ്പർ, തീം / വിഭാഗം എന്നിവയുടെ വ്യക്തമായ വിശദാംശങ്ങൾ ഉണ്ടായിരിക്കണം.
 6. ഈ ഫോട്ടോഗ്രാഫുകൾ www.mygov.in -ൽ സാധുതയുള്ളതും സജീവവുമായ ഇമെയിൽ ഐഡി സഹിതം പങ്കെടുക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യണം.
 7. ഫോട്ടോഗ്രാഫുകളിലെ ക്രെഡിറ്റുകളുമായി ബന്ധപ്പെട്ട അഭ്യർത്ഥനകളൊന്നും പരിഗണിക്കില്ല.
 8. കാമ്പയിനിൻ്റെ ഏത് ഘട്ടത്തിലും, മാർഗ്ഗനിർദ്ദേശങ്ങളുടെ നിയമങ്ങൾ ലംഘിച്ചതായി എന്തെങ്കിലും എൻട്രി കണ്ടെത്തിയാൽ, യാതൊരു അറിയിപ്പും കൂടാതെ എൻട്രി നീക്കം ചെയ്യും.